ഇടശ്ശേരി നിനവില്‍ വരുമ്പോള്‍
(എം. ഗോവിന്ദന്‍)


പതിനാലു ചിത്രങ്ങള്‍ ഉള്ള ഒരു തുടര്‍ക്കണി - ആല്‍ബം

1
.
ഇടശ്ശേരി നിനവില്‍ വരുമ്പോള്‍
തുടംകൊണ്ട തുടര്‍ക്കണി
വയലരികിലൊരു കാളികാവ് താല- പ്പൊലിനാളിവിടെ കൊടുംതിരക്ക്
കൊടിയും കൂറയും കൂട്ടിയാട്ടം അന്തി-
ക്കതിരും കാറും പടിഞ്ഞാറും
തലയില്‍ ചോര ചുരന്നരളിമരങ്ങള്‍ തറയില്‍ കലികേറിയ കോമരങ്ങള്‍
ആള്‍ക്കൂട്ടത്തില്‍ നിന്നൊട്ടകലെ (ആലപ്പുഴയില്‍നിന്നു വന്നതിന്നലെ)
മുടി പിറകോട്ടു കോതിയൊതുക്കി
വടിവും മിഴിവും തികഞ്ഞ മുഖം
ഉടുമുണ്ടുമേറാപ്പും ഞാത്തിക്കെട്ടി
ഉള്‍നാടന്‍ കരവിരുതെടുത്തുകാട്ടി
മുനികുമാരനല്ല മുഴുവനും മനുഷ്യന്‍
മുളയിലേ വിളയറിഞ്ഞ വിത്ത്

2.

ഇടശ്ശേരി നിനവില്‍ വരുമ്പോള്‍ വിടരുന്നാദിരൂപങ്ങള്‍
വഴിവളവിലും കിഴക്കന്‍ കോണിലും മഴവില്ലണിവളവെച്ചു കറുത്ത ചെട്ടിച്ചികള്‍
കലവുമരിവാളുമായ് കോമനും കെട്ടിയോളും
കുറിയും കുറുമുലയുമായ് കുറിഞ്ഞിപ്പാറു
കുടയായ് കുഞ്ഞൂസയും കടല്‍വാഴക്കയല്ല
കടലും മണല്‍ക്കാടും കടന്നെത്തി ഈത്തപ്പഴം
കാവിലെപ്പാട്ടും കൊട്ടുമുച്ചത്തില്‍ പൂതക്കോലം രാവിലെ മുതല്‍ക്കെങ്ങുമുണ്ണിയെത്തിരയുന്നു
പാലമന്നില്ല കുറ്റിപ്പുറവുമപ്പുറവും കാലകന്നളക്കണം വാമനന്മാരായാരും

(എം. ഗോവിന്ദന്‍റെ കവിതയില്‍ നിന്ന്.)
(രേഖാചിത്രങ്ങള്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി)

(ഹരിതകം.കോം എന്ന കവിതാ സൈറ്റിനോട് കടപ്പാട്)
  continued in page 3
  click here for printable version in pdf